എല്ലാവരും, എവിടെ യും ചര്‍ച്ച ചെയ്യുന്ന വിഷയം "ആണവ കരാര്‍". നമ്മുടെ രാഷ്ട്രത്തിന്‌ ഈ കരാറിലൂടെ എന്തു കിട്ടും എന്നും എന്തു നഷ്ടപ്പെടും എന്നും ഒരു പാടു പേര്‍ ഇതിനാല്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. 


അറിയാവുന്നവര്‍ പറഞ്ഞു തരൂ. "ഈ കരാറിലൂടെ അമേരിക്കക്ക്‌ എന്തു ഗുണം ലഭിക്കും?"

 എല്ലാവര്‍ക്കും വ്യക്തമായി അറിയാം ഇന്ത്യയെ നന്നാക്കാന്‍ വേണ്ടി മാത്രം യതൊരു ഗുണവും തിരിച്ചു പ്രതീക്ഷിക്കാതെ ആയിരിക്കാം അമേരിക്ക ഈ കരാറിന്‌ തയ്യാറയിരിക്കുന്നത്‌. ചര്‍ച്ച ചെയ്യൂ..
image Courtesy:www.topnews.in  


കുത്തക ഭീമന്‍ മാരുടെ മാന്ത്രിക പരസ്യ വാചകങ്ങളില്‍ ഞാന്‍ ഒന്നുകൂടി തലകുത്തി വീണു.
ഐ-പോഡ്‌ എന്നു കേക്കാന്‍ തുടങ്ങിയിട്ട്‌ കുറെ കാലമായി എന്തായലും ഒന്നു വാങ്ങികളയാം. നുള്ളി പറുക്കി ഒരു 250 ഡോളര്‍ ഒപ്പിച്ചു സംഗതി വാങ്ങി. 80 ജി.ബി കറുപ്പു നിറം ഹയ്യട.. ഒരു സുന്ദരന്‍ ഐ-പോഡ്‌. മറ്റുള്ളവര്‍ എന്തും പറഞ്ഞോട്ടെ എന്റെ സ്വന്തം വിലയിരുത്തലില്‍ അമളി പറ്റിയകാര്യം മനസ്സിലാക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. സാധാരണ ഒരു MP3-MP4 PLAYER വാങ്ങിയിരുന്നെങ്കില്‍ ഇതിലും നന്നായിരുന്നേനെ, അതിനാണെങ്കില്‍ ഈ പറയുന്ന ഐ-പോഡിന്റെ പകുതി വിലയേ ആവൂ. മാത്രമല്ല വളരെ സൗകര്യമായി ഇഷ്ടാനുസരണം ഉപയോഗിക്കുകയും ചെയ്യാം. ഇതിനിപ്പൊ I Tunes Software ഇന്‍സ്റ്റാള്‍ ചെയ്തെങ്കില്‍ മാത്രമേ മാനേജ്‌ ചെയ്യാന്‍ പറ്റു. ഡിസ്ക്‌ ഒരു Portable Hard Disk ആയി ഉപയോഗിക്കാം എന്നല്ലാതെ മറ്റു ഒരു വക കളികളും നടക്കില്ല. സംഗീത ആല്‍ബങ്ങളും മറ്റും Itunes Storil ലഭ്യമാണ്‌ അവയില്‍ ചിലത്‌ സൗജന്യമാണെങ്കിലും അത്‌ കിട്ടണമെങ്കില്‍ Itunes Store account വേണം Credit Card Number നല്‍കാതെ എക്കൗണ്ട്‌ തുറക്കാന്‍ പറ്റില്ല എന്നു പ്രത്യേകം പറയണ്ടല്ലോ. ഏറ്റവും വലിയ പ്രശ്നം Ipod നമ്മുടെ പോസ്റ്റു പെട്ടി പോലെ ആണെന്നുള്ളതാണ്‌ മ്യൂസിക്കും, വീഡിയോയും എല്ലാം അങ്ങോട്ട്‌ ഇടാനേപറ്റൂ. തിരിചെടുക്കണമെങ്കില്‍ പുതിയ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ വേണ്ടിവരും. Ipod ഇല്‍ ഉള്ള മ്യൂസിക്കും, വീഡിയോയും മറ്റൊരു കമ്പ്യൂട്ടറിലേക്കൊ, ഡിസ്കിലേക്കോ, ഐപോഡിലെക്കോ മാറ്റാനുള്ള ശ്രമം ഫലവത്തായില്ല (ചിലപ്പോ പുതിയ വല്ല സോഫ്റ്റ്‌വെയര്‍ ഉപയൊഗിചു സാധ്യമായേക്കാം). ഏതായാലും ഇത്രയും കൂടി ആയപ്പൊ സൗകര്യമയി ഉപയോഗിക്കാവുന്ന ഒരു സാധാരന MP3-MP4 Player മതിയായിരുന്നു എന്നു തോന്നി പോയി.