അങ്ങനെ ഞാനും ഒരു ബ്ലോഗ് ഉണ്ടാക്കാന്‍ തീരുമാനിച്ചു. ഇംഗ്ലീഷില്‍ എഴുതിയാല്‍ ചിലപ്പൊ വായിച്ചു നോക്കുംബൊള്‍ എനിക്കുതന്നെ പിടി കിട്ടില്ല, അതു കൊണ്ട് മലയാളത്തില്‍ തന്നെ വച്ചു കാച്ചാം എന്നു തീരുമാനിച്ചു. മാത്രുഭാഷ ആണെങ്കിലും അതിലും വല്യ പിടിപാടൊന്നും ഇല്ല.. എന്തൊക്കെ ആയാലും ബ്ലോഗ് കൂടിയേ തീരൂ തീരുമാനം മാറ്റുന്ന പ്രശ്നമില്ല.
ഒടുവില്‍ ഒരു മലയാളം ബ്ലോഗിനു വേണ്ട എല്ലാ ചേരുവകളും തട്ടികൂട്ടി. ഒരു ബ്ലോഗ് റജിസ്റ്റര്‍ ചെയ്തു. ഇനി ഇപ്പൊ നല്ല ഒരു തൂലികാ പേരു വേണ്ടേ? അതിനു വേണ്ടി കുറേ മലയാളം ബ്ലോഗുകളില്‍ കയറി ഇറങ്ങി. ഇതു കൊള്ളാമല്ലോ.. എല്ലാ ബ്ലോഗന്‍ മാരും ഒരുമാതിരി വല്യ സാഹിത്യ കാരന്‍ മാരേപൊലെ കണ്ടന്‍,കാര്‍കോടകന്‍,കിഴക്കേടന്‍ എന്നൊക്കെ പേരുവച്ചിരിക്കുന്നു..(വല്യ സാഹിത്യകാരന്‍ ബ്ലോഗര്‍മാര്‍ ക്ഷമിക്കുക) എന്തിനു കുറക്കണം കിടക്കട്ടെ നമ്മുടെ വക ഒരു പുതിയപേര് "വിപരീതന്‍" വല്യകുഴപ്പമില്ല ഇതുവച്ചു തുടങ്ങാം..പേര് ശരിയായിരുന്നു എന്ന് വായനക്കര്‍ക്ക് തനിയെ മനസ്സിലായികോളും.
ഇനി ഇപ്പൊ എന്തെങ്കിലും എഴുതണ്ടേ..?? അങ്ങനെ ഉൂണും ഉറക്കവുമില്ലാതെ 2-3 മണിക്കൂറുകള്‍ കൊണ്ട് എഴുതിയതാണ് ഇതുവരെ. ബാക്കി പിന്നെ.. OK
ജീവിതത്തിലെ ഒരു പൂക്കാലമാണ് പ്രണയം.
എന്‍ പ്രണയം നശിച്ചുവോ?
പറയരുതാത്തതു പറഞ്ഞും പറയേണ്ടത് പറയാതിരുന്നുംകൊന്നുവോ ഞാന്‍ എന്‍ പ്രണയത്തെ?
എന്‍ സഖിയുടെ തോരാത്ത കണ്ണീരു മാത്രമായോ എന്‍ പ്രണയം?
ഇല്ല എന്‍ സഖി വെറൊന്നില്ല ജീവിതം നിന്നെ ഞാന്‍ വിട്ടു പിരിഞ്ഞുവെന്നാല്
പ്രണയം ഒരു പൂക്കാലമാനെങ്കിലും അതിലെ പുഷ്പങ്ങള്‍ വാടാതിരുന്നതു എന്‍ സഖിയുടെ മിഴിനീരിനാലായിരുന്നില്ലെ?
നോക്കണേ കഷ്ടകാലം.. സിസ്റ്റര്‍ അഭയ കേസ് അന്വേഷിച്ച്.. അന്വേഷിച്ച് ഇപ്പൊ വാദി പ്രതി ആവുന്ന മട്ടാണ്..വക്കീല്‍മാരും, ജഡ്ജിമാരും സൂക്ഷിക്കുക ഈ കേസ് ഇഴഞ്ഞ് ഇഴഞ്ഞ് 2010 ആവുംബോഴെക്കും അന്വേഷണ സംഘം നിങ്ങള്‍കെതിരെ അന്വേഷണം തുടങ്ങും..അപ്പോഴും..ജനം ഫൂള്‍സ്
നമ്മുടെ ബാലാമണിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ. പടമില്ലെന്നു കരുതി ലാലേട്ടന്‍ സ്റ്റയിലില്‍ തുണിപറിചടിക്കാന്‍ പോണോ. ഏതായാലും മലയാളം പ്രേക്ഷകര്‍ കണാന്‍ കൊതിച്ചതെല്ലാം, കാണാന്‍ കിട്ടിയത് നമ്മുടെ തമിഴന്‍,തെലുഗു, കന്നദ ചേട്ടന്മാര്‍കാണെന്നുമാത്രം.
ഏതായാലും ബാലാമണി... അടിപൊളി..!!
ബ്ലോഗിംഗ് എന്ന് പറഞ്ഞു കേട്ടപ്പ്പ്പൊ അക്ഷരാഭ്യാസമില്ലാത്തവനണെങ്കിലും.അടിയന്‍ ഒന്നു നോക്കികളയാം എന്നു തീരുമനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. അര്‍ക്കും ഉപകാരം ചെയ്യാന്‍ പറ്റിയില്ലെങ്കിലും ഉപദ്രവിചുകൊണ്ടിരിക്കാലൊ...(അട്ടഹാസം)

