അങ്ങനെ ഞാനും ഒരു ബ്ലോഗ്‌ ഉണ്ടാക്കാന്‍ തീരുമാനിച്ചു. ഇംഗ്ലീഷില്‍ എഴുതിയാല്‍ ചിലപ്പൊ വായിച്ചു നോക്കുംബൊള്‍ എനിക്കുതന്നെ പിടി കിട്ടില്ല, അതു കൊണ്ട്‌ മലയാളത്തില്‍ തന്നെ വച്ചു കാച്ചാം എന്നു തീരുമാനിച്ചു. മാത്രുഭാഷ ആണെങ്കിലും അതിലും വല്യ പിടിപാടൊന്നും ഇല്ല.. എന്തൊക്കെ ആയാലും ബ്ലോഗ്‌ കൂടിയേ തീരൂ തീരുമാനം മാറ്റുന്ന പ്രശ്നമില്ല.

ഒടുവില്‍ ഒരു മലയാളം ബ്ലോഗിനു വേണ്ട എല്ലാ ചേരുവകളും തട്ടികൂട്ടി. ഒരു ബ്ലോഗ്‌ റജിസ്റ്റര്‍ ചെയ്തു. ഇനി ഇപ്പൊ നല്ല ഒരു തൂലികാ പേരു വേണ്ടേ? അതിനു വേണ്ടി കുറേ മലയാളം ബ്ലോഗുകളില്‍ കയറി ഇറങ്ങി. ഇതു കൊള്ളാമല്ലോ.. എല്ലാ ബ്ലോഗന്‍ മാരും ഒരുമാതിരി വല്യ സാഹിത്യ കാരന്‍ മാരേപൊലെ കണ്ടന്‍,കാര്‍കോടകന്‍,കിഴക്കേടന്‍ എന്നൊക്കെ പേരുവച്ചിരിക്കുന്നു..(വല്യ സാഹിത്യകാരന്‍ ബ്ലോഗര്‍മാര്‍ ക്ഷമിക്കുക) എന്തിനു കുറക്കണം കിടക്കട്ടെ നമ്മുടെ വക ഒരു പുതിയപേര്‌ "വിപരീതന്‍" വല്യകുഴപ്പമില്ല ഇതുവച്ചു തുടങ്ങാം..പേര്‌ ശരിയായിരുന്നു എന്ന് വായനക്കര്‍ക്ക്‌ തനിയെ മനസ്സിലായികോളും.

ഇനി ഇപ്പൊ എന്തെങ്കിലും എഴുതണ്ടേ..?? അങ്ങനെ ഉൂണും ഉറക്കവുമില്ലാതെ 2-3 മണിക്കൂറുകള്‍ കൊണ്ട്‌ എഴുതിയതാണ്‌ ഇതുവരെ. ബാക്കി പിന്നെ.. OK

0 comments: