
എല്ലാവരും, എവിടെ യും ചര്‍ച്ച ചെയ്യുന്ന വിഷയം "ആണവ കരാര്‍". നമ്മുടെ രാഷ്ട്രത്തിന് ഈ കരാറിലൂടെ എന്തു കിട്ടും എന്നും എന്തു നഷ്ടപ്പെടും എന്നും ഒരു പാടു പേര്‍ ഇതിനാല്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു.
ഐ-പോഡ് എന്നു കേക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി എന്തായലും ഒന്നു വാങ്ങികളയാം. നുള്ളി പറുക്കി ഒരു 250 ഡോളര്‍ ഒപ്പിച്ചു സംഗതി വാങ്ങി. 80 ജി.ബി കറുപ്പു നിറം ഹയ്യട.. ഒരു സുന്ദരന്‍ ഐ-പോഡ്. മറ്റുള്ളവര്‍ എന്തും പറഞ്ഞോട്ടെ എന്റെ സ്വന്തം വിലയിരുത്തലില്‍ അമളി പറ്റിയകാര്യം മനസ്സിലാക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. സാധാരണ ഒരു MP3-MP4 PLAYER വാങ്ങിയിരുന്നെങ്കില്‍ ഇതിലും നന്നായിരുന്നേനെ, അതിനാണെങ്കില്‍ ഈ പറയുന്ന ഐ-പോഡിന്റെ പകുതി വിലയേ ആവൂ. മാത്രമല്ല വളരെ സൗകര്യമായി ഇഷ്ടാനുസരണം ഉപയോഗിക്കുകയും ചെയ്യാം. ഇതിനിപ്പൊ I Tunes Software ഇന്‍സ്റ്റാള്‍ ചെയ്തെങ്കില്‍ മാത്രമേ മാനേജ് ചെയ്യാന്‍ പറ്റു. ഡിസ്ക് ഒരു Portable Hard Disk ആയി ഉപയോഗിക്കാം എന്നല്ലാതെ മറ്റു ഒരു വക കളികളും നടക്കില്ല. സംഗീത ആല്‍ബങ്ങളും മറ്റും Itunes Storil ലഭ്യമാണ് അവയില്‍ ചിലത് സൗജന്യമാണെങ്കിലും അത് കിട്ടണമെങ്കില്‍ Itunes Store account വേണം Credit Card Number നല്‍കാതെ എക്കൗണ്ട് തുറക്കാന്‍ പറ്റില്ല എന്നു പ്രത്യേകം പറയണ്ടല്ലോ. ഏറ്റവും വലിയ പ്രശ്നം Ipod നമ്മുടെ പോസ്റ്റു പെട്ടി പോലെ ആണെന്നുള്ളതാണ് മ്യൂസിക്കും, വീഡിയോയും എല്ലാം അങ്ങോട്ട് ഇടാനേപറ്റൂ. തിരിചെടുക്കണമെങ്കില്‍ പുതിയ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ വേണ്ടിവരും. Ipod ഇല്‍ ഉള്ള മ്യൂസിക്കും, വീഡിയോയും മറ്റൊരു കമ്പ്യൂട്ടറിലേക്കൊ, ഡിസ്കിലേക്കോ, ഐപോഡിലെക്കോ മാറ്റാനുള്ള ശ്രമം ഫലവത്തായില്ല (ചിലപ്പോ പുതിയ വല്ല സോഫ്റ്റ്‌വെയര്‍ ഉപയൊഗിചു സാധ്യമായേക്കാം). ഏതായാലും ഇത്രയും കൂടി ആയപ്പൊ സൗകര്യമയി ഉപയോഗിക്കാവുന്ന ഒരു സാധാരന MP3-MP4 Player മതിയായിരുന്നു എന്നു തോന്നി പോയി.
അങ്ങനെ ഞാനും ഒരു ബ്ലോഗ് ഉണ്ടാക്കാന്‍ തീരുമാനിച്ചു. ഇംഗ്ലീഷില്‍ എഴുതിയാല്‍ ചിലപ്പൊ വായിച്ചു നോക്കുംബൊള്‍ എനിക്കുതന്നെ പിടി കിട്ടില്ല, അതു കൊണ്ട് മലയാളത്തില്‍ തന്നെ വച്ചു കാച്ചാം എന്നു തീരുമാനിച്ചു. മാത്രുഭാഷ ആണെങ്കിലും അതിലും വല്യ പിടിപാടൊന്നും ഇല്ല.. എന്തൊക്കെ ആയാലും ബ്ലോഗ് കൂടിയേ തീരൂ തീരുമാനം മാറ്റുന്ന പ്രശ്നമില്ല.
ഒടുവില്‍ ഒരു മലയാളം ബ്ലോഗിനു വേണ്ട എല്ലാ ചേരുവകളും തട്ടികൂട്ടി. ഒരു ബ്ലോഗ് റജിസ്റ്റര്‍ ചെയ്തു. ഇനി ഇപ്പൊ നല്ല ഒരു തൂലികാ പേരു വേണ്ടേ? അതിനു വേണ്ടി കുറേ മലയാളം ബ്ലോഗുകളില്‍ കയറി ഇറങ്ങി. ഇതു കൊള്ളാമല്ലോ.. എല്ലാ ബ്ലോഗന്‍ മാരും ഒരുമാതിരി വല്യ സാഹിത്യ കാരന്‍ മാരേപൊലെ കണ്ടന്‍,കാര്‍കോടകന്‍,കിഴക്കേടന്‍ എന്നൊക്കെ പേരുവച്ചിരിക്കുന്നു..(വല്യ സാഹിത്യകാരന്‍ ബ്ലോഗര്‍മാര്‍ ക്ഷമിക്കുക) എന്തിനു കുറക്കണം കിടക്കട്ടെ നമ്മുടെ വക ഒരു പുതിയപേര് "വിപരീതന്‍" വല്യകുഴപ്പമില്ല ഇതുവച്ചു തുടങ്ങാം..പേര് ശരിയായിരുന്നു എന്ന് വായനക്കര്‍ക്ക് തനിയെ മനസ്സിലായികോളും.
ഇനി ഇപ്പൊ എന്തെങ്കിലും എഴുതണ്ടേ..?? അങ്ങനെ ഉൂണും ഉറക്കവുമില്ലാതെ 2-3 മണിക്കൂറുകള്‍ കൊണ്ട് എഴുതിയതാണ് ഇതുവരെ. ബാക്കി പിന്നെ.. OK
ജീവിതത്തിലെ ഒരു പൂക്കാലമാണ് പ്രണയം.
എന്‍ പ്രണയം നശിച്ചുവോ?
പറയരുതാത്തതു പറഞ്ഞും പറയേണ്ടത് പറയാതിരുന്നുംകൊന്നുവോ ഞാന്‍ എന്‍ പ്രണയത്തെ?
എന്‍ സഖിയുടെ തോരാത്ത കണ്ണീരു മാത്രമായോ എന്‍ പ്രണയം?
ഇല്ല എന്‍ സഖി വെറൊന്നില്ല ജീവിതം നിന്നെ ഞാന്‍ വിട്ടു പിരിഞ്ഞുവെന്നാല്
പ്രണയം ഒരു പൂക്കാലമാനെങ്കിലും അതിലെ പുഷ്പങ്ങള്‍ വാടാതിരുന്നതു എന്‍ സഖിയുടെ മിഴിനീരിനാലായിരുന്നില്ലെ?
നോക്കണേ കഷ്ടകാലം.. സിസ്റ്റര്‍ അഭയ കേസ് അന്വേഷിച്ച്.. അന്വേഷിച്ച് ഇപ്പൊ വാദി പ്രതി ആവുന്ന മട്ടാണ്..വക്കീല്‍മാരും, ജഡ്ജിമാരും സൂക്ഷിക്കുക ഈ കേസ് ഇഴഞ്ഞ് ഇഴഞ്ഞ് 2010 ആവുംബോഴെക്കും അന്വേഷണ സംഘം നിങ്ങള്‍കെതിരെ അന്വേഷണം തുടങ്ങും..അപ്പോഴും..ജനം ഫൂള്‍സ്
നമ്മുടെ ബാലാമണിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ. പടമില്ലെന്നു കരുതി ലാലേട്ടന്‍ സ്റ്റയിലില്‍ തുണിപറിചടിക്കാന്‍ പോണോ. ഏതായാലും മലയാളം പ്രേക്ഷകര്‍ കണാന്‍ കൊതിച്ചതെല്ലാം, കാണാന്‍ കിട്ടിയത് നമ്മുടെ തമിഴന്‍,തെലുഗു, കന്നദ ചേട്ടന്മാര്‍കാണെന്നുമാത്രം.
ഏതായാലും ബാലാമണി... അടിപൊളി..!!
ബ്ലോഗിംഗ് എന്ന് പറഞ്ഞു കേട്ടപ്പ്പ്പൊ അക്ഷരാഭ്യാസമില്ലാത്തവനണെങ്കിലും.അടിയന്‍ ഒന്നു നോക്കികളയാം എന്നു തീരുമനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. അര്‍ക്കും ഉപകാരം ചെയ്യാന്‍ പറ്റിയില്ലെങ്കിലും ഉപദ്രവിചുകൊണ്ടിരിക്കാലൊ...(അട്ടഹാസം)


